സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിൽ 106 പേർ കസ്റ്റഡിയിൽ

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡില്‍ 106 പേര്‍ കസ്റ്റഡിയില്‍, വ്യാപക പ്രതിഷേധം.റെയ്ഡിനെതിരെ ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കമുള്ള നേതാക്കള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എന്‍ഐഎ നടപടി. ആര്‍ എസ് എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിന്റെ പ്രതികരണം.


ഇന്ന് പുലര്‍ച്ചെയാണ് പോപ്പുലഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തുന്ന റെയിഡുകളില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ വ്യാപക റെയിഡ് നടത്തിയത്. കേരളത്തില്‍ നിന്ന് 22 പേരെയും, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും എന്‍ ഐ എ റെയ്ഡ് നടന്നു. കണ്ണൂര്‍ താണയിലെ ഓഫിസിലാണ് പരിശോധനയുണ്ടായത്. എറണാകുളത്ത് നിന്നുള്ള എന്‍ ഐ എ സംഘമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്ഡ് 6.45 ന് അവസാനിച്ചു.

തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്‌ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എന്‍ഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടയാനും ശ്രമമുണ്ടായി.

നാല് മൊബൈലും മൂന്ന് ബുക്കുകളും 6 ലഘുലേഖ എന്നിവയാണ് എന്‍ഐഎ എടുത്തതെന്നാണ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് വിശദീകരിച്ചത്. മലപ്പുറത്ത് വ്യാപക റെയ്ഡ്. മലപ്പുറത്തെ വീടുകളില്‍ നിന്നാണ് പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയില്‍ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.