ദില്ലി: തിരഞ്ഞെടുക്കപ്പെട്ട 46 അവാർഡ് ജേതാക്കൾക്ക് 2022 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡുകൾ സെപ്റ്റംബർ 05-ന് രാഷ്ട്രപതി സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെട്ട 46 അവാർഡ് ജേതാക്കൾക്ക് 2022 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡുകൾ, 2022 സെപ്റ്റംബർ 5 ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും.
തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ജെയ്നസ് ജേക്കബും പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, രാജ്യത്തെ മികച്ച അധ്യാപകർക്ക് ദേശീയ അവാർഡുകൾ നൽകുന്നതിനായി എല്ലാ വർഷവും അധ്യാപക ദിനത്തിൽ അതായത് സെപ്റ്റംബർ 5-ന് ദേശീയതല ചടങ്ങ് സംഘടിപ്പിക്കുന്നു.
മൂന്നു ഘട്ടങ്ങളിലായി കർശനമായതും സുതാര്യവും ആയ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ആണ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നത്. അധ്യാപകർക്കുള്ള ദേശീയ അവാർഡുകളിലൂടെ രാജ്യത്തെ അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആഘോഷിക്കുന്നു
കൂടാതെ, പ്രതിബദ്ധതയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാർത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പുരസ്കാരങ്ങൾക്ക് ഉണ്ട്.