സാമൂഹിക ലിങ്കുകൾ

News Updates
തോരാമഴ , ഒരു മരണം കൂടി; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽകണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി

ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർടിഒക്ക് റിപ്പോർട്ട്‌ നൽകി. ആകാശിന്‍റെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നതെന്നന് ഡിവിഷൻ ബെഞ്ച് വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നുംം സ്വമേധയാ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.