സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

കനത്ത മഴ: മിക്ക ട്രെയിനുകളും വൈകി ഓടുന്നു, ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു

കൊച്ചി: എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് റെയില്‍വേ സിംഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

ദീര്‍ഘദൂര ട്രെയിനുകള്‍ അടക്കം വൈകിയാണ് ഓടുന്നത്. ട്രെയിൻ 16650 നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു. ട്രെയിൻ 12618 നിസാമുദ്ദിൻ – എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് ഇന്ന് തൃപ്പുണിത്തുറ വരെ മാത്രമേ സർവീസ് നടത്തു. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.