സാമൂഹിക ലിങ്കുകൾ

News Updates
നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവുംകണ്ണൂർ വിമാനത്താവളത്തിൽ മയിലുകളെ പിടികൂടാൻ തീരുമാനംനീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന്ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതിവീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻപൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽകണ്ണൂരിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊർജിതംഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ലഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കുംവടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; ഗതാഗതം വഴി തിരിച്ചുവിട്ടു

കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെയ് 19ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കേരളതീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിരിക്കുന്നു.