സാമൂഹിക ലിങ്കുകൾ

News Updates
ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത: മുന്നറിയിപ്പ്യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിവോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍മനുഷ്യന്റെ ജാതി മനുഷ്യത്വം’; ശ്രീനാരായണഗുരു സമാധി ദിനത്തില്‍ ദര്‍ശനങ്ങള്‍ ഓര്‍മ്മിച്ച് മുഖ്യമന്ത്രിഇനി കുട്ടികളാണെന്ന് നോക്കില്ല! നടപടി, ശബ്ദവും പുകയും കാണാൻ റെയിൽ പാളത്തിൽ കല്ല് വയ്ക്കുന്നവരോട് പൊലീസ്!സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാലും ബ്രെഡും വിതരണം നിർത്തിഅട്ടപ്പാടി മധു കൊലക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബംകേരളത്തിലെ 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്കനേഡിയൻ പൗരന്മാർക്ക് തല്‍ക്കാലത്തേക്ക് വിസയില്ല; കടുത്ത നടപടിയുമായി ഇന്ത്യ

പാൽ വില 5 രൂപ വരെ കൂട്ടേണ്ടി വരും , തീരുമാനം രണ്ട് ദിവസത്തിനകം-മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അഞ്ച് രൂപ എങ്കിലും കൂട്ടേണ്ടി വരും .വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണിപ്പോൾ. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. 

മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്.സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് 5 രൂപ വർധന.
വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും

അതേസമയം വില വർധനയുടെ നേട്ടം ക്ഷീര ക‍‌ർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. വില വർധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,.

നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്.

സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു. 

കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം 13 ലക്ഷം ലിറ്റർ പാൽ മാത്രം ആണ്.ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം . സഹകരണ സംഘങ്ങൾക്ക് വിഹിതം കൊടുക്കണം.
വിതരണക്കാർക്കാവശ്യമായ കമ്മീഷൻ കൊടുക്കണം.ഇതാണ് മിൽമയുടെ നിലപാട്