സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും

തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ അയച്ച ബില്ലുകള്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സര്‍ക്കാരുമായുള്ള ഭിന്നത ചര്‍ച്ചയായേക്കും. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെ ഗവര്‍ണറും നിലപാട് കടുപ്പിക്കുകയായിരുന്നു.

വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയെന്നത് സര്‍ക്കാരിന് നിര്‍ണായകമാണ്.