സാമൂഹിക ലിങ്കുകൾ

News Updates
ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത: മുന്നറിയിപ്പ്യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിവോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍മനുഷ്യന്റെ ജാതി മനുഷ്യത്വം’; ശ്രീനാരായണഗുരു സമാധി ദിനത്തില്‍ ദര്‍ശനങ്ങള്‍ ഓര്‍മ്മിച്ച് മുഖ്യമന്ത്രിഇനി കുട്ടികളാണെന്ന് നോക്കില്ല! നടപടി, ശബ്ദവും പുകയും കാണാൻ റെയിൽ പാളത്തിൽ കല്ല് വയ്ക്കുന്നവരോട് പൊലീസ്!സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാലും ബ്രെഡും വിതരണം നിർത്തിഅട്ടപ്പാടി മധു കൊലക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബംകേരളത്തിലെ 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്കനേഡിയൻ പൗരന്മാർക്ക് തല്‍ക്കാലത്തേക്ക് വിസയില്ല; കടുത്ത നടപടിയുമായി ഇന്ത്യ

മദ്യപാനത്തിന് ചെലവേറും;വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു.

ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.

നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും. നിയമസഭ സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.