കെഎസ്ആർടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും
തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും നാളെ തുടക്കമാകും. രണ്ട് ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുക.രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. 30 സീറ്റുകളാണ് ഓരോ ബസിലും ഉണ്ടാകുക.