സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

മൊബൈൽ ഫോണുകൾക്ക് വില്ലനായി സാനിറ്റൈസർ

കോവിഡിനെ അകറ്റിനിർത്താൻ നമുക്ക് സാനിറ്റൈസർ കൂടിയേ തീരൂ. എന്നാൽ, മൊബൈൽ ഫോണുകൾക്ക് സാനിറ്റൈസർ വില്ലനാകുകയാണ്.മൊബൈൽ ഫോണിനെ സാനിറ്റൈസ് ചെയ്താൽ പ്രശ്നം ഗുരുതരമാവും. മൊബൈലിൽ സാനിറ്റൈസർ വീണാൽ ഫോൺ ഡിസ്‌പ്ലേ,സ്പീക്കർ, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്‌പ്ലേയിൽ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്‌പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.

മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസർ വീണാൽ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ മിണ്ടാട്ടം നിലയ്ക്കും. തൊട്ടുണർത്തുന്ന ടച്ച് ഫോണുകളെ സാനിറ്റൈസറിൽ കുളിപ്പിച്ചാൽ സ്പർശന ശേഷി നഷ്ടപ്പെട്ട് ഫോൺ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച് ഫോൺ തുറക്കുന്ന സംവിധാനവും കണ്ണടച്ചു കളയും.
സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാൻ കൊടുക്കുമ്പോൾ ഇവയെ മൊബൈൽ കമ്പനികൾ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് – വാട്ടർ ഡാമേജ് – എന്ന നിലയിലായിരിക്കും. വാറൻറി കിട്ടാനിടയില്ലെന്നർഥം.

നശിക്കട്ടെ സകല അണുക്കളും എന്ന നിലയിൽ സാനിറ്റൈസർ എടുത്ത് മൊബൈലിൽ തൂക്കുകയും ആസകലം സ്‌പ്രേ ചെയ്യുകയും ചെയ്യുന്നവർ നിരവധിയാണെന്ന് മൊബൈൽ സർവീസിങ് സ്ഥാപനങ്ങളിലുള്ളവർ പറയുന്നു. കോട്ടൺ തുണിയിൽ സാനിറ്റൈസർ എടുത്ത് ശ്രദ്ധയോടെ ഫോൺ തുടയ്ക്കുകയല്ലാതെ ഫോണിനെ കുളിപ്പിച്ചെടുക്കരുതെന്ന് ഓർമിപ്പിക്കുകയാണ് സർവീസ് സെന്ററുകൾ.