കണ്ണൂര്‍: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും വ്യാഴം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശിവകാര്ത്തികേയന് നായകനായ തമിഴ് ചിത്രം ‘ഡോക്ടര്‍’ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തി.
ജോജു ജോര്‍ജ് നായകനായ ‘സ്റ്റാര്‍’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം നടത്തുന്നത്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമേ പ്രവേശന അനുമതി ഉള്ളൂ.
ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, വെനം-2 എന്നിവയാണ് തിയറ്ററുകളില്‍ ആദ്യമെത്തിയത്. രജനീകാന്ത് ചിത്രം അണ്ണാത്തെ, വിശാല്‍ നായകനായ എനിമി എന്നീ ചിത്രങ്ങള്‍ നവംബര്‍ നാലിനും ബോക്സ് ഓഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ക്കര്‍ ചിത്രം ‘കുറുപ്പ്’ നവംബര്‍ 12നും എത്തും. സുരേഷ് ഗോപി ചിത്രം ‘കാവല്‍’ നവംബര്‍ 25നും റിലീസാകും.