സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

കണ്ണൂർ സർവകലാശാല വിവാദ സിലബസ്; ഭാഗിക മാറ്റങ്ങൾക്ക് അംഗീകാരം, സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി മന്ത്രി ഡോ.ആർ ബിന്ദു

കണ്ണൂർ സർവകലാശാല വിവാദ സിലബസിന്റെ വിദഗ്‌ധ സമിതി റിപ്പോർട്ടിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. ആർഎസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗീകമായി ഉൾപ്പെടുത്താനും ഗോൾവാൾക്കറേയും സവർക്കറേയും വിമർശനാത്മകമായി പഠിക്കാനും അനുമതി നൽകി. ദീൻദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസിൽ നിന്ന് ഒഴിവാക്കും.

ഇതിനിടെ കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു . വിവാദങ്ങൾ ഒഴിവാക്കി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു.

കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ വിദഗ്‌ധ സമിതി യോഗത്തിൽ നിർദേശിച്ചിരുന്നു. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസിൽ മഹാത്മാഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചിട്ടുണ്ട്.

ഇസ്ലാമിക്,ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസിൽ ഉൾപ്പെടുത്താനും വിദഗ്‌ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം അക്കാദമിക് കൗൺസിലിന്റേതാണ്.

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസാണ് വിവാദത്തിലായത്. ആർഎസ്എസ് നേതാക്കളായ സവർക്കറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റ​ഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

തുടർന്ന് സർവകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസിൽ മാറ്റങ്ങൾ നിർദേശിച്ച് വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ്‌ രവീന്ദ്രന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് ബോർഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാർശകൾ പ്രകാരമുള്ള ഭേദഗതികൾ അംഗീകരിച്ചതായാണ് സൂചന. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അക്കാദമിക്ക് കൗൺസിലിന് വിട്ടു. രാവിലെ 10 അക്കാദമിക്ക് കൗൺസിൽ ചെയർമാൻ കൂടിയായ വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ യോഗം ചേരും. ബോർഡ് ഓഫ് സ്റ്റഡീസ് മുന്നോട്ട് വെച്ച ഭേദഗതികൾ അക്കാദമിക്ക് കൗൺസിലും അംഗീകരിക്കാനാണ് സാധ്യത.

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്​തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്​ കണ്ണൂർ സർവകലാശാല പിന്മാറിയിരുന്നു. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ് ​ചാൻസലർ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചിരുന്നു.