സാമൂഹിക ലിങ്കുകൾ

News Updates
ഇഡി മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? രാഹുൽ ഗാന്ധികെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തുകനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻപൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കണ്ണൂർ സർവകലാശാല പി.ജി സിലബസ് വിവാദത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്  സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്​തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ ഇന്നും രംഗത്തെത്തി. ആർഎസ്എസ് സൈദ്ധാന്തികരുടെ വർഗീയ പരാമർശമുള്ള പുസ്തകങ്ങൾ  സിലബസിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ എസ് യു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിസിയെ വഴിയിൽ തടഞ്ഞു.

വിസിയുമായി സമരക്കാർ ചർച്ച നടത്തി. വിവാദ സിലബസ് തത്കാലത്തേക്ക് പഠിപ്പിക്കില്ലെന്നും സിലബസ്  അഞ്ചാംഗ വിദഗ്ധ സംഘം പരിശോധിക്കുമെന്നും വിസി ഉറപ്പ് നൽകി. വിവാദത്തിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.