സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

കോവിഡ് ക്വാറന്റീന്‍ ജോലിയില്‍ വീഴ്ച്ച വരുത്തി,പോലീസുകാരക്കെതിരെ ശിക്ഷാ നടപടിയുമായി കമ്മീഷണര്‍

കണ്ണൂര്‍: കോവിഡ് ക്വാറന്റീന്‍ ജോലിയില്‍ ഗുരുതരമായി വീഴ്ച്ച വരുത്തിയ കണ്ണൂര്‍ എസ്.ഐ മാര്‍ക്കെതിരെ നിര്‍ബന്ധിത പരിശീലന ശിക്ഷാ നടപടിയുമായി കമ്മീഷണര്‍ ആര്‍. ഇളങ്കോ. ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് പേര്‍ ഒരാഴ്ചത്തെ ശാരീരിക പരിശീലനവും ഒപ്പം മറ്റ് സ്റ്റേഷനില്‍ അധിക ജോലിയും ചെയ്യണം. ഓരോ പോലീസ് സ്റ്റേഷനുകളിലും ക്വാറന്റീന്‍ ലംഘനം പരിശോധിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ നോഡല്‍ ഓഫീസര്‍ ക്വാറന്റീന്‍ ലംഘനത്തിന്റെ പേരില്‍ നിശ്ചിത എണ്ണം കേസുകള്‍ എടുക്കും. ഇതനുസരിച്ച് കേസുകളുടെ എണ്ണം കുറവ് വന്നവര്‍ക്കെതിരയാണ് ശിക്ഷ നടപടി സ്വീകരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരടക്കം കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കടുത്ത പരിശീലനം നടത്തും. അര മണിക്കൂര്‍ പരിശീലനവും അതിന് ശേഷം മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അധികജോലിയും ചെയ്യണം.

അതേ സമയം കോവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടും ശിക്ഷ നടപടികള്‍ നടത്തുകയാണെന്ന പരാതി പോലീസുകാരില്‍ നിന്നും ഉയരുന്നുണ്ട്. ക്വാറന്റീമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഇതിനോടകം വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് പോലീസുകാരുടെ ആത്മവീര്യം പാടെ തകര്‍ക്കുന്നതിനിടയാക്കുമെന്നും പോലീസുകാര്‍ അഭിപ്രായപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ക്വാറന്റീന്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന എ.എസ്.ഐമാര്‍ എടുത്ത കേസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ എങ്ങനെയാണ് നടപ്പാക്കുകയെന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. അതേസമയം നിരവധി തവണ മുന്നറിപ്പ് നല്‍കിയിട്ടും പോലീസുകാര്‍ നടപടി എടുക്കുന്നില്ലെന്നും ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. അതിനാലാണ് ഇത്തരത്തിലൊരു ശിക്ഷാ നടപടി സ്വീകരിക്കുന്നതെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു.