സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് വീണ്ടും ദേശീയ അംഗീകാരം

കണ്ണൂര്‍: ആതുര സേവന മേഖലയില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നായ ഐ എച്ച് ഡബ്ല്യു ഡിജിറ്റല്‍ ഹെല്‍ത്ത് അവാര്‍ഡ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചു.

ആശുപത്രിയുടെ സാങ്കേതിക മേഖലയില്‍ (ടെക്നോളജി) നടപ്പിലാക്കിയ നൂതന ആശയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ടെക്നോളജി സൊല്യൂഷന്‍ ഫോര്‍ ഹോസ്പിറ്റല്‍സ് എന്ന വിഭാഗത്തിലും, ഹോം കെയര്‍ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം നടപ്പിലാക്കിയതിന് അറ്റ് ഹോം ഡിജിറ്റല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ഡിവൈസ് എന്ന വിഭാഗത്തിലുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാക്കളായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തുടനീളമുള്ള നുറ് കണക്കിന് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ വിശകലനവിധേയമാക്കിയ ശേഷമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തത്.

ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡോ. രാകേഷ് (ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്), ഷാലോം (ക്വാളിറ്റി ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍), രാഗേഷ് (ഹോംകെയര്‍ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.