സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാംറേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു; റേഷൻ വിതരണം സാധാരണ നിലയിൽകണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചുകൊടും ചൂട് തുടരുന്നു: 9 ജില്ലകളിൽ യെലോ അലർട്ട്, പാലക്കാട്ടും കൊല്ലത്തും 38 ഡിഗ്രി വരെ ഉയരും‘ഞാന്‍ നിരപരാധി, ഒരു പൈസയും വാങ്ങിയിട്ടില്ല’; വിധി കര്‍ത്താവിന്റെ മരണം; മകനെ കുടുക്കിയതെന്ന് അമ്മഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർസംസ്ഥാന റൈസ് വിൽപ്പന ഇന്നു മുതൽതലശ്ശേരി – മാഹി ബൈപ്പാസ് പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചുവളവുകള്‍ മൂന്ന് മാസത്തിനകം നിവര്‍ത്തും; കേരളത്തില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകൾ ഓടിക്കുമെന്ന് റെയില്‍വേ

റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ വധ ശ്രമത്തിന് കേസ്

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ്. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ‌ പ്രകടനത്തിനിടെ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റത്.

കണ്ണൂർ ടൗൺ പൊലീസ് ആണ് കേസെടുത്തത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പുറമേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ് , പി പി ഷാജർ തുടങ്ങിയവർക്കെതിരെയും കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റിജിലിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് ഇപ്പോള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ പിണറായി വിജയൻ നോക്കിയാൽ മരിക്കേണ്ടി വന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും റിജിൽ പ്രതികരിച്ചു.

തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു. അതേ സമയം ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പൊലീസ് നോക്കി നിൽക്കെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള ‘ഗുണ്ടാ പ്രമുഖർ’ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.