സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

സൂപ്പര്‍കിങ്‌സിനോട് ഏറ്റുമുട്ടുക ആര്? ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹി- കൊല്‍ക്കത്ത പോരാട്ടം ഇന്ന്

ദുബായ്: ഐ.പി.എല്‍ 14-ാം സീസണ് ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് പൊരുതാന്‍ ആരിറങ്ങുമെന്ന് ഇന്നറിയാം. വൈകീട്ട് 7.30-ന് തുടങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിലെ വിജയിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സുമായി ഏറ്റുമുട്ടുക. പ്ലേ ഓഫിലേക്ക് ഒന്നാം സ്ഥാനത്തെത്തിയ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റാണ് രണ്ടാം ക്വാളിഫയറില്‍ എത്തിയത്.

ഋഷഭ് പന്ത് നയിക്കുന്ന ടീമ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോടും തോറ്റിരുന്നു. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് തുടങ്ങിയ യുവ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ മുന്നേറുന്ന ടീമിന് ആന്റിച്ച് നോര്‍ക്യ, ആവേശ് ഖാന്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ തുടങ്ങിയ മികച്ച ബൗളിങ് പടയുണ്ട്.

രണ്ടാംഘട്ടത്തിലെ ഏഴില്‍ അഞ്ചു മത്സരങ്ങളും ജയിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തിയത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറിലേക്കെത്തിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍, വെങ്കിടേഷ് അയ്യര്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ഒയിന്‍ മോര്‍ഗന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങിയ ടീമും കരുത്തരാണ്.