സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഹൗസ് സർജൻമാരുടെ സൂചന സമരം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പിന് നിയമ സാധ്യത ഇല്ലാതായതോടെയാണ് സമരം

വിദേശത്ത് എംബിബിസ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ രജിസ്റ്റട്രേഷൻ ലഭിക്കണമെങ്കിൽ കംബൽസറി റോട്രേട്ടറി മെഡിക്കൽ ഇന്റേൺഷിപ്പ് പ്രഗുലേഷന്റെ പരിതിയിലുള്ള മെഡിക്കൽ കോളജുകളിലാണ് ഇന്റേൺഷിപ്പ് ചെയ്യണ്ടതെന്നാണ് NMC ഉത്തരവ്. 2021 നവംബർ 18 ന് പുറത്തിറങ്ങിയ NMC ഉത്തരവ് ഒരു വർഷത്തിന് ശേഷമാണ് മെഡിക്കൽ കൗൺസിൽ പ്രാബല്യത്തിൽ വരുത്തുന്നത്.

ഇതുമൂലം 6 മാസമായി ജില്ല ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന വിദേശ MBBS കാരുടെ ഭാവിയെയാണ്‌ ബാധിക്കുന്നത്. ഇതിനെ തുടർന്നാണ് സൂചന സമരം നടത്തുന്നത്. എന്നാൽ സമരം ഒരു തരത്തിലും രോഗികളെ ബുദ്ധിമുട്ടിക്കാതെയാണ്‌ നടത്തുന്നതെന്നും സമരക്കാർ.