കൊച്ചി:സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി.അത്യപൂവമായ ഹർജിയിലൂടെയാണ് സർക്കാർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയൻ എന്ന് കോടതി വ്യക്തമാക്കി..അത് കൊണ്ട് സര്‍ക്കാരിന്റെ റിട്ട്ഹർജി നില നിൽക്കും.
ചാന്‍സലറുടെ നടപടി ചട്ടവിരുദ്ധമെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ട്.വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു.ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ല.സർക്കാർ നടത്തിയ 2 ശുപാര്‍ശയും ചാൻസലർ തള്ളിയതു ശരിയായ നടപടി എന്നും കോടതി.ഉന്നതവിദ്യാഭ്യാസ സെക്രട്ടരിക്ക് വിസിയാകാനുള്ള യോഗ്യതയില്ല. പ്രൊ വിസി ഓഫീസിൽ ഇല്ലാത്ത കാര്യം മനസിലാക്കി ചാന്‍സലര്‍ പുതിയ ആളെ നിയമറിച്ചതിൽ തെറ്റ് പറയാൻ ആവില്ല എന്നും കോടതി.
.ഡയറകടര്‍ ഓഫ് ദി ടെക്നിക്കൽ എഡ്യുക്കേഷനോട് പത്തുവർഷത്തിലധികം യോഗ്യതയുളളവരുടെ പട്ടിക ഗവർണർ തേടിയിരുന്നു.ഡയറകടര്‍ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനോട് പത്തുവർഷത്തിലധികം യോഗ്യതയുളളവരുടെ പട്ടിക ഗവർണർ തേടിയിരുന്നു.സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു.സിസ തോമസ് 10 വര്‍ഷം പ്രൊഫസർ ആയിട്ട് തികച്ചിട്ടില്ല എന്ന് സർക്കാർ വാദം കോടതി രേഖപ്പെടുത്തി.പ്രോ വൈസ് ചാൻസലർ ഡോ.അയൂബിനെ നിയമിക്കാമായിരുന്നു എന്ന സർക്കാർ വാദവും കോടതി രേഖപ്പെടുത്തി. ഡോ.അയൂബ് പ്രൊഫസര്‍ മാത്രമെന്നും അദ്ദേഹത്തിനും മതിയായ യോഗ്യത ഇല്ല എന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി തെറ്റ് എന്ന് പറയാൻ ആവില്ല എന്നും കോടതി നിരീക്ഷിച്ചു. പക്ഷപാതം ഉണ്ടെന്നും പറയാൻ ആവില്ല എന്നും കോടതി
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് ഉച്ചയ്ക്കുശേഷം ഉത്തരവ് പറയുക. തങ്ങൾ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ പറ്റിയ ആളെ കണ്ടെത്തിയതെന്നുമാണ് ഗവർണറുടെ നിലപാട്.