സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ശബരിമലയിലേക്ക് ഹെലികോപ്റ്റർ,കമ്പനിക്കെതിരെ വീണ്ടും ഹൈക്കോടതി…

കൊച്ചി ∙ ശബരിമലയിലേക്ക് അനുമതികളില്ലാതെ ഹെലികോപ്റ്റർ സേവനം നൽകുമെന്നു പരസ്യം ചെയ്ത കമ്പനിക്കെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. വിഷയം ചെറുതായി കാണാനാവില്ലെന്ന് ആവർത്തിച്ച കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നു വ്യക്തമാക്കി. വിഷയത്തിൽ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രവും ദേവസ്വം അഭിഭാഷകരും കൂടുതൽ സമയം ചോദിച്ചതിനാൽ കേസ് പരിഗണിക്കുന്നതു കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു.

അര ലക്ഷം രൂപയ്ക്കു കൊച്ചിയിൽ നിന്നു നിലയ്ക്കലിലേക്കു ഹെലികോപ്റ്റർ സേവനവും, അവിടെനിന്നു കാറിൽ പമ്പയിലേക്കും സന്നിധാനത്തേയ്ക്കും ഡോളി സേവനവും വിഐപി ദർശനവുമാണ് ഹെലി കേരള കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ശനിയാഴ്ച സ്പെഷൽ സിറ്റിങ്ങിനെത്തിയ കോടതി കമ്പനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

സംഭവം ഗുരുതരമാണെന്ന നിലപാടാണ് കേന്ദ്ര സർക്കാരും കോടതിയിൽ സ്വീകരിച്ചത്. ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്തതിനെയും കോടതി വിമർശിച്ചിരുന്നു. പരസ്യം പിൻവലിച്ചതായും ദേവസ്വം ബോർഡിന്റെ അനുമതി തേടിയില്ലെന്ന കാര്യവും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.