സാമൂഹിക ലിങ്കുകൾ

News Updates
കനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻപൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു;രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

കേദാര്‍നാഥ്∙ ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരു ഛഠിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്നു പറന്നുയര്‍ന്നയുടന്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.