സാമൂഹിക ലിങ്കുകൾ

News Updates
വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻപൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽകണ്ണൂരിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊർജിതംഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ലഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കുംവടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; ഗതാഗതം വഴി തിരിച്ചുവിട്ടുഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിഅങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ‌ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാ‍ർശ ; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കനത്ത മഴ; കണ്ണൂരില്‍ വ്യാപക നാശനഷ്ടം, ജനങ്ങള്‍ ദുരിതത്തില്‍

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയിൽ മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം താറുമാറായി. റബ്ബർ, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾക്കും നാശം സംഭവിച്ചു.

തലശ്ശേരി റോഡിൽ നടാൽ ബസാറിൽ കടകളിലും വീടുകളിലും വെള്ളം കയറി. പാനൂർ,ചൊക്ലി മേഖലയിലും കനത്ത നാശനഷങ്ങൾ ഉണ്ടായി. മരം കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നു.

തലായിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ദത്താത്രേയ മഠത്തിന് സമീപത്തെ മാധവി നിലയത്തിൽ ഭാസ്കരൻ്റെ കിണറാണ് മൂന്ന് മീറ്ററോളം ഇടിഞ്ഞ് താഴ്ന്നത്