സാമൂഹിക ലിങ്കുകൾ

News Updates
കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽകണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തിമുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധനവള്ളം മറിഞ്ഞു

ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും പുതുക്കാത്തവർക്ക് സന്തോഷവാർത്ത.ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ 14 ന് ശേഷം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

മൈആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ നിർബന്ധമായും കാർഡ് ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ,ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകണം.

2016ലെ ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ ആധാർ എൻറോൾമെന്റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കൽ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകൾ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളിൽ അഞ്ച് വയസിനും 15 വയസിനും ഇടയിൽ അവരുടെ ആധാർ കാർഡിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.