പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്കൂൾ അന്തരീക്ഷം എന്നാക്കി മാറ്റി.
ആൺ-പെൺകുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്നതിൻ്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിർദ്ദേശം തിരുത്തിയത്.പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്.
ഇതിന് പിന്നാലെയാണ് ചോദ്യത്തില്‍ തിരുത്തല്‍ വരുത്തിയത്. കരട് സമീപന രേഖയിലെ ചോദ്യത്തില്‍ നിന്ന് ഇരിപ്പിടം എന്ന വാക്ക് തിരുത്തി സ്കൂള്‍ അന്തരീക്ഷം എന്നാണ് കൊടുത്തിരിക്കുന്നത്.