കണ്ണൂർ∙ എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ കോഴിക്കോട്–കണ്ണൂർ–ഡൽഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരിൽ ലാൻഡ് ചെയ്യുകയും എന്നാൽ ഇവിടെനിന്നും പറന്നുയർന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയായിരുന്നു.
വിമാനം ഇന്നു യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാൻ കഴിയില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതിനെത്തുടർന്നു യാത്രക്കാർ പ്രതിഷേധിച്ചു. പകരം വിമാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.