സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

‘ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണം’, പ്രമേയം പാസ്സാക്കി ബാർ കൗൺസിൽ

ദില്ലി: സുപ്രീം കോടതി ജഡ്‍ജിമാരുടെയും ഹൈക്കോടതി ജഡ്‍ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ നിർദ്ദേശം. സുപ്രീം കോടതി ജഡ്‍ജിമാരുടേത് 65ൽ നിന്ന് അറുപത്തിയേഴായും ഹൈക്കോടതി ജഡ്‍ജിമാരുടേത് അറുപത്തി രണ്ടിൽ നിന്ന് അറുപത്തിയഞ്ചായും ഉയർത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാന ബാർ കൗൺസിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തിലുള്ള പ്രമേയം പാസാക്കിയതെന്ന് ബാർ കൗൺസിൽ വാർത്താകുറിപ്പിൽ അറിയിച്ചു.

പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രമേയം അയച്ചു കൊടുക്കാനും യോഗം തീരുമാനിച്ചു. ജഡ്‍ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ നവംബറിൽ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് രണ്ടു കൊല്ലം കൂടി തുടരാം.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് നവംബറിൽ അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്. വിവിധ സ്റ്റാറ്റ‍്യൂട്ടറി കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന അഭിഭാഷകരെ കൂടി പരിഗണിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നിയമ നിർമാണം നടത്താൻ പാർലെമന്റിന്റോടും കൗൺസിൽ അഭ്യർത്ഥിച്ചു.