സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

നാടുവിട്ടത് തലശ്ശേരി നഗരസഭയുടെ ക്രൂരത മൂലം; രാജ് കബീര്‍


കണ്ണൂര്‍ : നഗരസഭയുടെ ഇടപെടലുകളില്‍ മനം മടുത്ത് നാടുവിട്ടുപോയ വ്യവസായ സംരംഭകരായ ദമ്പതികളെ തലശ്ശേരിയിലെത്തിച്ചു. തലശ്ശേരി നഗരസഭ ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് പൂട്ടിട്ടതോടെ മനം നൊന്ത് നാടുവിട്ട താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് പൊലീസ് തലശ്ശേരിയിലെത്തിച്ചത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

തലശ്ശേരി നഗരസഭയുടെ ഭാഗത്ത് നിന്നും പ്രതികാരനടപടിയാണ് തങ്ങള്‍ക്കു നേരെ ഉണ്ടായതെന്ന് രാജ് കബീര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്ഥാപനത്തില്‍ വന്ന് പരിശോധിച്ചു നോക്കൂവെന്നും വ്യവസായ മന്ത്രി പി രാജീവ് തന്നെ സഹായിച്ചിരുന്നെന്നും അദ്ദേഹം മാത്രമാണ് തന്നെ സഹായിച്ചതെന്നും രാജ് കബീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും നല്ല സംരംഭകനെന്ന അവാര്‍ഡ് വ്യവസായ മന്ത്രി തന്റെ മകന് നല്‍കിയതാണ്. മകന് സ്ഥാപനം കൈമാറാനിരിക്കുമ്പോഴാണ് നഗരസഭ ക്രൂരമായി പെരുമാറിയത്. നഗരസഭയുടെ പെരുമാറ്റത്തില്‍ ഭയന്നാണ് നാട് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
തലശേരി നഗരസഭയിലെ എരഞ്ഞോളി വ്യവസായ പാര്‍ക്കിലാണ് ദമ്പതികള്‍ ഫര്‍ണീച്ചര്‍ കട നടത്തിവന്നത്.

കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് പൊലീസിനു ലഭിച്ച പരാതി. നഗരസഭയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നല്‍കിയത്. പിഴയടയ്ക്കാത്തതിനെ തുടര്‍ന്നു സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി.

ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങള്‍ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീര്‍ കടയിലെ മാനേജര്‍ക്കു വാട്‌സാപ് സന്ദേശം നല്‍കിയതിനു പിന്നാലെയാണ് നാടുവിട്ടത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു പാനൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു