സാമൂഹിക ലിങ്കുകൾ

News Updates
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി, മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ് തീരുമാനംഅതി തീവ്രമഴ തുടരുന്നു; എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രിസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും തളിയിട്ട സംഭവത്തില്‍ ഭര്‍ത്താവ് മട്ടന്നൂരില്‍ അറസ്റ്റില്‍കേരളത്തില്‍ മഴ ശക്തം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്ഭക്ഷ്യ ഭദ്രതാ നിയമം; മുന്‍ഗണന പട്ടികയില്‍ നിന്ന് ആറു ലക്ഷത്തിലധികം കാര്‍ഡുടമകള്‍ പുറത്ത്മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം; മന്ത്രി പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതു തീരുമാനംതുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും , 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശന അനുമതിപാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

കല്‍ക്കരി ക്ഷാമം രാജ്യം തരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍, പ്രതിദിനം 20 ലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്യും

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം രാജ്യം തരണം ചയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കും. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെയോട് കൂടുതല്‍ വാഗണുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിടുണ്ട്.


താപനിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെ 350 റേക്കുകള്‍ അധികമായി ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദേശം നല്‍കി.
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില വര്‍ധിപ്പിച്ചതോടെ കല്‍ക്കരിയുടെ ഇറക്കുമതി 12 ശതമാനത്തോളമാണ് കുറഞ്ഞിരുന്നു. ഇതോടെ ഇറക്കുമതിയെ മുഖ്യമായും ആശ്രയിച്ചിരുന്ന നിലയങ്ങള്‍ പ്രതിസന്ധിയിലായി.

അതേസമയം കോള്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള 19,000 കോടിയോളം രൂപ ഉടന്‍ നല്‍കണമെന്നും വിവിധ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. മഹാരാഷ്ട്ര (26,000 കോടി), തമിഴ്നാട് (1,100 കോടി), മധ്യപ്രദേശ് (1,000 കോടി) എന്നിങ്ങനെയാണ് കോള്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.