സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ക്രിസ്മസ് ബംപർ വരുന്നൂ; 16 കോടി രൂപ ഒന്നാം സമ്മാനം

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും. 

പത്ത് പരമ്പരകളിലായാണ് ഇത്തവണ ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. നിലവിൽ ക്രിസ്മസ് ബംപർ ടിക്കറ്റിന്റെ പ്രിന്റിം​ഗ് പുരോ​ഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ അവ വിപണിയിൽ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു.