സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി

ചാൻസലർ സ്ഥാനത്തു നിന്ന് ഗവണർറെ നീക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി. നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. ഓർഡിനൻസ് അപ്രസക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ ചാൻസലർ പദവിയിൽ നിന്നും മാറ്റാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രതികരണം.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ ഈ ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ സർക്കാരിന് മടക്കി അയച്ചു. അടുത്ത മാസം അഞ്ചു മുതൽ നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.

നിയമസഭ സമ്മേളിക്കാതിരിക്കുകയും അടിയന്തര സാഹചര്യവുമുള്ളപ്പോഴാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. അടുത്ത മാസം സഭാ സമ്മേളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.