സാമൂഹിക ലിങ്കുകൾ

News Updates
ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽഅസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കികാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങുംകെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചുഅവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുംകനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതകണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

അപൂര്‍വ രക്തദാനം; സൗദി ബാലന് പുതുജീവതത്തിലേക്ക്

എടപ്പാള്‍: ഏഴുവയസ്സുള്ള സൗദി ബാലന് ഗുരുതര രോഗം; ശസ്ത്രക്രിയ വേണം. അതിനുവേണ്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘ബോംബെ ഒ പോസിറ്റീവ്’ രക്തം. അറബ്‌നാട്ടില്‍ കിട്ടാനില്ലെന്നായതോടെ സന്ദേശം കടല്‍കടന്ന് മലയാളമണ്ണിലെത്തി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ.) ഭാരവാഹികള്‍ അവസരത്തിനൊത്തുയര്‍ന്നു. നാലുപേര്‍ വിദേശത്തേക്കുപറന്നു. രക്തം നല്‍കി. ശസ്ത്രക്രിയ കഴിഞ്ഞു. ഉംറയും നിര്‍വഹിച്ച് ഈ മനുഷ്യസ്‌നേഹികള്‍ തിരിച്ചെത്തി.

സൗദിയിലെ കുട്ടിക്ക് രക്തം വേണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞമാസം ബി.ഡി.കെ.യുടെ കേരള സൗദി ചാപ്റ്ററിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അവര്‍ ബോംബെ ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ വളാഞ്ചേരിയിലെ സി.കെ. സലീമുമായി സംസാരിച്ചു.

അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഫാറൂഖ് തൃശ്ശൂര്‍ എന്നിവര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി. ലക്ഷങ്ങള്‍ ചെലവു വരുന്നതൊന്നുമോര്‍ക്കാതെ നാലുപേരെയും സലീമും സൗദി ചാപ്റ്റര്‍ ഭാരവാഹികളും ചേര്‍ന്ന് കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് വിമാനം കയറ്റി. കഴിഞ്ഞമാസം 19-ന് പോയസംഘം പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് രക്തം ദാനംചെയ്തു. തിങ്കളാഴ്ച രാത്രി കരിപ്പൂരില്‍ തിരിച്ചെത്തിയ സംഘത്തിന് സലീമും മറ്റു ഭാരവാഹികളായ സനല്‍ലാല്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും ചേര്‍ന്ന് സ്വീകരണം നല്‍കി.