സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാംറേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു; റേഷൻ വിതരണം സാധാരണ നിലയിൽകണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചുകൊടും ചൂട് തുടരുന്നു: 9 ജില്ലകളിൽ യെലോ അലർട്ട്, പാലക്കാട്ടും കൊല്ലത്തും 38 ഡിഗ്രി വരെ ഉയരും‘ഞാന്‍ നിരപരാധി, ഒരു പൈസയും വാങ്ങിയിട്ടില്ല’; വിധി കര്‍ത്താവിന്റെ മരണം; മകനെ കുടുക്കിയതെന്ന് അമ്മഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർസംസ്ഥാന റൈസ് വിൽപ്പന ഇന്നു മുതൽതലശ്ശേരി – മാഹി ബൈപ്പാസ് പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകും. അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയിൽ വിധിപ്രസ്താവന നടത്തുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. വിധിയിൽ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കർ പറഞ്ഞിരുന്നു.

മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്.