സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാംറേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു; റേഷൻ വിതരണം സാധാരണ നിലയിൽകണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചുകൊടും ചൂട് തുടരുന്നു: 9 ജില്ലകളിൽ യെലോ അലർട്ട്, പാലക്കാട്ടും കൊല്ലത്തും 38 ഡിഗ്രി വരെ ഉയരും‘ഞാന്‍ നിരപരാധി, ഒരു പൈസയും വാങ്ങിയിട്ടില്ല’; വിധി കര്‍ത്താവിന്റെ മരണം; മകനെ കുടുക്കിയതെന്ന് അമ്മഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർസംസ്ഥാന റൈസ് വിൽപ്പന ഇന്നു മുതൽതലശ്ശേരി – മാഹി ബൈപ്പാസ് പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവർത്തിക്കില്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവർത്തിക്കില്ല. അടുത്ത ഞായറാഴ്ചയും അവധിയായിരിക്കും. കള്ളുഷാപ്പുകൾ പ്രവർത്തിക്കും. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.

∙ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ∙ പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം. ∙ ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. ∙ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. ∙

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. ∙ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല.

അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം. ∙ ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.