സാമൂഹിക ലിങ്കുകൾ

News Updates
ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽഅസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കികാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങുംകെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചുഅവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുംകനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതകണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം സുരേന്ദ്രന്റെ തന്നെ; ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം∙ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറൻസിക് റിപ്പോർട്ട്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ് ലഭിക്കാനുള്ളത്.

കെ.സുരേന്ദ്രന്‍, ജെആര്‍പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന.

ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ, സി.കെ.ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.