സാമൂഹിക ലിങ്കുകൾ

News Updates
വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻപൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽകണ്ണൂരിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊർജിതംഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ലഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കുംവടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; ഗതാഗതം വഴി തിരിച്ചുവിട്ടുഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിഅങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ‌ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാ‍ർശ ; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കും

ന്യൂഡൽഹി: ഈ മാസം 12 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുളള ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ,സംസ്ഥാന അവധികൾ,സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ,സർക്കാർ പ്രഖ്യാപനങ്ങൾ, മ​റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്​റ്റും പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, നെ​റ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാൻ സാധിക്കുമെന്നും റിസ‌ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.

ജൂലായ് 3- മേഘാലയിലെ ബാങ്കുകൾക്ക് ബെഹ് ഡീൻഖ്‌ലാം പ്രമാണിച്ച് അവധിയായിരിക്കും.ജൂലായ് 6- എംഎച്ച്ഐപി പ്രമാണിച്ച് ഐസ്‌വാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.ജൂലായ് 7- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി ജൂലായ് 8- കാംഗ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.ജൂലായ് 9- ദ്രുക്പ ത്ഷെ സി അനുബന്ധിച്ച് ഗാംഗ്ടോക്കിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.ജൂലായ് 13- രണ്ടാം ശനിയാഴ്ച ജൂലായ് 14- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.ജൂലായ് 16- ഹരേല പ്രമാണിച്ച് ഡെറാഡൂണിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.ജൂലായ് 17- മുഹ്‌റം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയായിരിക്കും.ജൂലായ് 21- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിജൂലായ് 27-നാലാം ശനിയാഴ്ചജൂലായ്28- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി