സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ തങ്ങളുടെ 3 വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ടെൻഡർ ക്ഷണിച്ചു. ടാറ്റ ഗ്രൂപ്പിന് (Tata Group) കീഴിലുള്ള തല പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിലവിൽ എയർ ഇന്ത്യയുടെ ഉടമകൾ.
മൂന്ന് B777 – 200LR വിമാനങ്ങൾ വിൽക്കുവാൻ ആണ് എയർ ഇന്ത്യയുടെ തീരുമാനം. 2009 ൽ നിർമ്മിച്ചവയാണ് ഇവ. എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയർ ബസുമായും ബോയിങ് കമ്പനിയും ആയും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.
വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളാണ് വിൽക്കുന്നത്. ഇവയോടൊപ്പം 128 വിമാനങ്ങളാണ് എയർഇന്ത്യക്ക് ഉള്ളത്.