സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഇതരസംസ്ഥാനക്കാര്‍ക്കും എം ബി ബി എസ് പഠനം; അനുമതി തേടി മാനേജ്മെന്റുകള്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സുകളിലേക്ക് ഇതരസംസ്ഥാന വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

2022 – 23 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ പുറത്തിറക്കിയ പ്രോസ്പെക്ടസ് ചോദ്യം ചെയ്താണ് ഇത്തവണയും ഹർജി നൽകിയിരിക്കുന്നത്. പ്രോസ്പെക്ടസ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം കേരളത്തിലെ ജനിച്ചവർക്കോ, സ്ഥിരമായി താമസിക്കുന്നവർക്കോ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ മെഡിക്കൽ കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യ ക്വാട്ടയിൽ നിന്നാണ് പ്രവേശനം. എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മുഴുവൻ സീറ്റുകളിലേക്കും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

മുഴുവൻ സീറ്റുകളിലേക്കും നീറ്റ് പട്ടികയിൽ നിന്ന് അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.