കെആർകെ എന്നറിയപ്പെടുന്ന കമൽ ആർ ഖാൻ അറസ്റ്റിൽ. രണ്ട് വർഷം മുൻപുള്ള ട്വീറ്റിന്റെ പേരിലാണ് ഇന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കെ.ആർ.കെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താരത്തെ മുംബൈ ബോരിവാലി കോടതിയിൽ ഇന്ന് ഹാജരാക്കും.
2020 ൽ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. അന്തരിച്ച നടൻ റിഷി കപൂറിനെ കുറിച്ചും ഇർഫാൻ ഖാനെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയതാണ് കേസിനാസ്പദമായ സംഭവം.ഐപിസി 294 പ്രകാരമാണ് കെആർകെയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ഐപിസി വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.