സാമൂഹിക ലിങ്കുകൾ

News Updates
ജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

ബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻ

കണ്ണൂർ: കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കു​മെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. താനല്ല, ഇ.പി ജയരാജനാണ് ബി.ജെ.പിയിലേക്ക് പോകുകയെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘സുധാകരൻ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ… ഞാനല്ല ബി.ജെ.പിയിലേക്ക് പോകുന്നത്, ഇ.പി ജയരാജനാണ്. ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും മുഖേന ജയരാജൻ ചർച്ച നടത്തി. ചർച്ച ഒരു ഘട്ടം കഴിഞ്ഞപ്പോൾ പാർട്ടിയിൽനിന്ന് ഭയങ്കര ഭീഷണി നേരിട്ടു.

അതുകൊണ്ട് പുള്ളി തൽക്കാലം പിൻമാറിയിട്ടുണ്ട്. ഇനി ഇലക്ഷൻ കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. ആറുമാസമായിട്ട് ഇ.പി ജയരാജൻ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പ്രസ്താവന ഇറക്കിയോ? ഞാനെന്ത് പിഴച്ചിട്ടാ എന്റെ പേര് നിങ്ങൾ പറഞ്ഞത്?’ സുധാകരൻ ചോദിച്ചു.

ഗൾഫിൽ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മിൽ ആദ്യ ചർച്ച നടന്ന​ത്. അതിൽ ഒരു മധ്യവർത്തി ഉണ്ടായിരുന്നു. ഇയാൾ തന്നെയാണ് നമ്മളോട് വിവരം പറഞ്ഞത്. മധ്യവർത്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല. അത് ശരിയല്ല. തൃശൂർ രാമനിലയത്തിൽ വെച്ചും ചർച്ച നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ സ്ഥാനം നൽകാമെന്നാണ് ജയരാജന് ബി.ജെ.പി വാഗദാനം നൽകിയത്. തന്നെ തഴഞ്ഞ് ഗോവിന്ദൻ മാഷെ പാർട്ടി സെക്രട്ടറിയാക്കിയതിൽ ഇ.പി. ജയരാജൻ അസ്വസ്ഥനും നിരാശനുമാണ്. പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഇത് ഒാപ്പണായി പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാൻ അദ്ദേഹത്തിന് അറിയില്ല -സുധാകരൻ പറഞ്ഞു.