സാമൂഹിക ലിങ്കുകൾ

News Updates
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി

തിരുവനന്തപുരത്ത് പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം∙ പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോണ്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ.

തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഇവർ ഗർഭിണിയായിരിക്കെ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് അമല്‍ജിത്ത് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ പൊലീസ് കേസെടുത്തതിനെ തുടർന്ന് അമൽജിത്ത് 49 ദിവസം ജയിലിലായിരുന്നു.

അതിനുശേഷം മാനസികവിഭ്രാന്തിയുണ്ടെന്നു കാണിച്ച് 15 ദിവസത്തോളം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നുമാണ് ഫോൺ സംഭാഷണത്തിൽ ആരോപിക്കുന്നത്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു സുഹൃത്തുക്കള്‍ക്കു അയച്ചുകൊടുത്തശേഷം തൂങ്ങിമരിക്കുകയായിരുന്നു.