സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

അനര്‍ഹരെ കണ്ടെത്താന്‍ വീടു കയറി പരിശോധന; 820 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കൊച്ചി: എറണാകുളം ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 820 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഓഗസ്റ്റ് മാസം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറി നടത്തിയ പരിശോധനയിലാണു നടപടി.

1000-2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനങ്ങളുള്ളവര്‍, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നല്‍കിയിട്ടുള്ളവര്‍ എന്നിങ്ങനെ സാമ്ബത്തിക സ്ഥിതിയില്‍ മുന്നിലുള്ളവരാണെന്നു നേരിട്ട് ബോധ്യപ്പെട്ടവരുടെ കാര്‍ഡുകളാണു പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്കു മാറ്റിയത്.

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശംവച്ചിരുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും പിഴ തുക ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ 1,15,241 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. 2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ റേഷന്‍ വാങ്ങാത്ത 714 പിഎച്ച്‌എച്ച്‌ റേഷന്‍ കാര്‍ഡുകളും 36 എഎവൈ റേഷന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.