സാമൂഹിക ലിങ്കുകൾ

News Updates
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്

പബ്ജി പേരുമാറ്റി വീണ്ടും എത്തുന്നു; ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്

​ഗെയിമേഴ്സിന്റെ ആവേശമായിരുന്ന പബ്ജി പേരുമാറ്റി വീണ്ടും ഇന്ത്യയിൽ എത്തുന്നു. ബാറ്റിൽ​ഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ്ജി ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖംമിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. നിലവിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രീരജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നത്.

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിൻ്റെ ഇന്ത്യൻ പേര്. പ്രീരജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റും ലഭിക്കുമെന്ന് ഡെവലപ്പർമാരായ ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം ഡൗൺലോഡിൻ്റെ സമയത്ത് ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാനാവും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിം പ്രീരജിസ്റ്റർ ചെയ്യാൻ കഴിയും. https://www.battlegroundsmobileindia.com/ എന്ന സൈറ്റ് വഴിയും പ്രീരജിസ്റ്റർ ചെയ്യാം.