സാമൂഹിക ലിങ്കുകൾ

News Updates
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നുകണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡിസിറ്റി

കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി. കേരളത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സര്‍ജറി കേന്ദ്രങ്ങളില്‍ ഒന്നായ ആസ്റ്റര്‍ മെഡിസിറ്റി ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മാര്‍സ് വഴി മാത്രം പൂര്‍ത്തിയാക്കി.

ഒരു റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധര്‍ ചെറിയ മുറിവിലൂടെ നടത്തുന്ന പ്രത്യേകവും നൂതനവുമായ മിനിമല്‍ ആക്‌സസ് പ്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീര്‍ണതയും ഏറ്റവും കുറവായതിനാല്‍ റോബോട്ടിക് സര്‍ജറികള്‍ വളരെയധികം സുരക്ഷിതമാണ്. പരമ്പരാഗത ശസ്ത്രക്രരിയകളെ അപേക്ഷിച്ച് സര്‍സജന്മാര്‍ക്ക് ഏറ്റവും കൃത്യമായുള്ള ഫലം റോബോട്ടിക് സര്‍ജറിയിലൂടെ ഉറപ്പാക്കാന്‍ സാധിക്കും.

സാധാരണ ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തില്‍ മുറിപാടുകള്‍ എന്നിവ വളരെ കുറവായിരിക്കും. ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുക വഴി ആശുപത്രി വാസവും കുറയുന്നു. ഇത് രോഗികളെ വളരെ പെട്ടെന്ന് തന്നെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുന്നു. പരിചയ സമ്പന്നരായ റോബോട്ടിക് സര്‍ജറി വിദഗ്ധരുടെ നേതൃത്വത്തില്‍ എല്ലാ പ്രായത്തിലുമുള്ള രോഗികള്‍ക്കും യൂറോളജി, ഗൈനോളജി, ഓങ്കോ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍റി, കരള്‍ മാറ്റിവയ്ക്കല്‍ എന്നി വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡിസിറ്റി റോബോട്ടിക് സര്‍ജറി നടത്തുന്നുണ്ട.്

ഡാവിജി സര്‍ജറി സംവിധാനം ഉപയോഗിച്ച് കൃക്യതയോടെ റോബോട്ടിക് ശസ്ത്രക്രിയകള്‍ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മെഡിസിറ്റി. സപെഷ്യാലൈസ്ഡ് റോബോട്ടിക് കരള്‍, പാന്‍ക്രിയാസ് ശസ്്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളില്‍ ഒന്നും റോബോട്ടിക് ട്രാന്‍സ്വാജിനല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവും , കിഡ്‌നി ട്യൂമര്‍ നീക്കം ചെയ്യാന്‍ റോബോട്ടിക് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ കേന്ദ്രവുമാണ് ആസ്റ്റര്‍ മെഡിസിറ്റി.

ആരോഗ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്ന സ്ഥാപനം എന്ന നിലയില്‍ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആസ്റ്റര്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. മാര്‍സ് പോലുള്ള അത്യാധുനിക സൗകര്യം രോഗികള്‍ക്ക് വിപുലമായ ശസ്ത്രക്രിയാ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയും അവരുടെ സാധാരണ ഡീവിതം വീണ്ടെടുക്കാനും നയിക്കാനും അവരെ സഹായിക്കുകയും ചെയ്യുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ ക്ലസ്റ്റര്‍ റീഡിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കിഷോര്‍ ടി എ, ഹെപ്പറ്റോബിലിയറി സര്‍ജന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ മാത്യു ജേക്കബ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ജെ കളത്തില്‍, ഒബ്സ്റ്റട്രിക്‌സ്ആന്റ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സറീന എ ഖാലിദ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പ്രകാശ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.