സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് പത്തുവയസുകാരന് കൊടിയ മര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടില്‍ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ മര്‍ദിച്ചു. കുട്ടിയുടെ മുഖത്ത് നാട്ടുകാരില്‍ ചിലര്‍ മുളക് തേച്ചു. സംഭവത്തില്‍ മൂന്നുപേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 

ചന്തയിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടാണ് നാട്ടുകാര്‍ മൂന്നുമണിക്കൂറോളം കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റില്‍ കെട്ടിയായിരുന്നു അതിക്രൂര മര്‍ദനം. മര്‍ദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നല്‍കാന്‍ പോലും തയാറായില്ല. നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തെത്തിയത്.

മര്‍ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ജയ് റാം, വിജയ് റാം, സുരേന്ദ്ര റാം എന്നിവര്‍ക്കെതിരെയാണ് കേസ്.