സാമൂഹിക ലിങ്കുകൾ

News Updates
ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽഅസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കികാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങുംകെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചുഅവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുംകനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതകണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് ആറാം മെഡൽ- ഗുസ്തിയിൽ ബജ്റംഗ് പുനിയയ്ക്ക് വെങ്കലം

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി.

വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോൽപ്പിച്ചത്. 8-0 എന്ന സ്കോറിൽ ആധികാരികമായിരുന്നു പുനിയയുടെ വിജയം. ആദ്യ റൗണ്ടിൽ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടിൽ ആറ് പോയന്റുകൾ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്.

ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാർ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.

നേരത്തെ സെമിയിൽ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയെവയോട് ബജ്റംഗ് പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിൽ ഇറാന്റെ മൊർത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ കിർഗിസ്ഥാന്റെ എർനാസർ അക്മതലിവിനെയും തോൽപ്പിച്ചിരുന്നു.

ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്ലിന ബോർഗൊഹെയ്ൻ, ഇന്ത്യൻ ഹോക്കി ടീം, രവികുമാർ ദഹിയ എന്നിവർക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡൽ ജേതാവായിരിക്കുകയാണ് ബജ്റംഗ്.