സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

തിരുവോണം ബംപർ വിൽപന കുതിക്കുന്നു

തിരുവോണം ബംപർ വിൽപന കുതിക്കുന്നു. ഇതുവരെ 8.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം ദിനം മാത്രം 3.30 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. തിരുവോണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങിയ ആദ്യ ദിനമായ വ്യാഴാഴ്ച നാലര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷം ആദ്യദിനം വിറ്റത് ഒന്നരലക്ഷം ടിക്കറ്റുകൾ മാത്രമായിരുന്നു.

തിരുവോണം ബംപറിന്റെ ചരിത്രത്തിലെ റെക്കോർഡ്വി ൽപനയാണ് ഇപ്പോൾ നടക്കുന്നത്. ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് ഏജന്റുമാർക്ക് വിറ്റ ടിക്കറ്റുകളുടെ കണക്കാണിത്. 32.4 കോടി രൂപ ഇതോടെ തിരുവോണം ബംപർ വിൽപന വഴി സംസ്ഥാന സർക്കാരിന് ലഭിച്ചു കഴിഞ്ഞു.


വ്യാഴാഴ്ചയായിരുന്നു തിരുവോണം ബംപർ
വിപണിയിലെത്തിയത്. തുടർന്നുള്ള മൂന്നു
ദിവസം അവധിയായിരുന്നു.
ആദ്യദിവസം വലിയ തോതിൽ ഡിമാൻഡ്
ഉണ്ടായതോടെ തിരക്കുകൂട്ടേണ്ട എന്നും
ടിക്കറ്റ് ലഭ്യത ഉറപ്പാക്കുമെന്നും ഭാഗ്യക്കുറി
വകുപ്പ് അറിയിച്ചിരുന്നു. അതിനു വേണ്ട
ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു.
ആകെ 90 ലക്ഷം തിരുവോണം ബംപർ
ടിക്കറ്റുകൾ അടിക്കുന്നതിനാണ് അനുമതി. 500 രൂപയാണ് വില.